Friday, March 5, 2010

ഇന്റർനെറ്റിന്റെ ലോകം -1

"നമ്മൾ www.google.com എന്നോ അല്ലെങ്കിൽ വേറെ ഏതെങ്കിലും websiteഓ browserൽ type ചെയ്യുമ്പോൾ എങ്ങനെയാണു നമുക്കതു കാണാൻ പറ്റുന്നത്‌" എന്നൊരു സുഹ്രുത്തു ചോദിച്ചപ്പോൾ ആദ്യം ഒന്നു രണ്ടു linkകൾ കൊടുത്തു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവൻ പിന്നെയും -"അളിയാ, ഇതൊന്നും വായിച്ചിട്ടു ഒരെത്തും പിടിയും കിട്ടുന്നില്ല. മനസ്സിലാകുന്ന ഭാഷയിൽ നിനക്കു പറഞ്ഞു തരാൻ പറ്റുമോ ഇല്ലയോ?"

അറിയാവുന്ന വിധം പറഞ്ഞുകൊടുത്തു. ഇതേപോലെ ആരെങ്കിലുമൊക്കെ blogഇലും ഉണ്ടെങ്കിൽ അവർക്കും പ്രയോജനപ്പെടട്ടെ എന്നു കരുതി ഒരു post ആക്കുന്നു. കഴിയുന്നത്ര ലളിതമായി പറയാൻ ശ്രമിക്കാം.

ഇന്റർനെറ്റ്‌, പേരുസൂചിപ്പിക്കുന്നതുപോലെ പല computerകൾ പരസ്പരം connect ചെയ്യപ്പെട്ടുണ്ടായ computer network കളുടെ ഒരു വലിയ വല net ആണ്‌. നമ്മളുടെ computerഉം അതിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതു കൊണ്ടാണ്‌ നമുക്ക്‌ ഇന്റർനെറ്റിലെ വേറെ ഏതോ ഒരിടത്തുള്ള ഒരു computerൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമാകുന്നത്‌. ഇതു വളരെ simple logic! ഇനി അൽപം കൂടി ആഴത്തിലേക്ക്‌..

നമ്മുടെ computerഇൽ നിന്നു തുടങ്ങാം. നമ്മൾ ആദ്യം internetൽ connect ചെയ്യണം. അതിനെന്തു ചെയ്യും?

അതിനു പല രീതികളുണ്ട്‌. സാധാരണ രീതിയിൽ modem എന്ന ഉപകരണം cable വഴിയോ, wireless രീതിയിലോ നമ്മുടെ computerൽ connect ചെയ്യുന്നു. (ഇപ്പൊഴുള്ള laptopകളിലും മറ്റും, പുറമെകാണാൻ കഴിയാത്ത രീതിയിൽ built-in wireless modemകൾ ആണുള്ളത്‌.

ഒരു പക്ഷെ നിങ്ങളുടെ ജോലിസ്ഥലത്തോ, internet cafeയിലോ പോകുമ്പോൾ ഒരോ computerഉം modem മുമായി ബന്ധിപ്പിച്ചിരിക്കാൻ വഴിയില്ല. പകരം, അവിടങ്ങളിൽ computerകൾ പരസ്പരം ബന്ധിപ്പിച്ചിട്ട്‌, അങ്ങനെയുണ്ടാവുന്ന ചെറിയ networkഇലെ (ഇതിനെ LAN അഥവാ Local Area Network എന്നു വിളിക്കും) ഒരു computerഇൽ മാത്രം modem connect ചെയ്തിരിക്കും.

ഇതിലേതു രീതിയിലായാലും, ഈ modem വഴി നമ്മുടെ അടുത്തുള്ള ഇന്റെർനെറ്റ്‌ സേവന ദാതാക്കളുടെ (ISP- Internet Service Providers) serverഉകളിലേക്കു നമ്മൾ connect ചെയ്യുന്നു. ഇങ്ങനെ connect ചെയ്യാൻ ISP കൾ നമുക്കു തരുന്ന ഒരു user id ഉം, passwordഉം ഉപയോഗിക്കണം. മിക്ക രാജ്യങ്ങളിലും ISP കൾ ആ രാജ്യത്തെ telecom companyകളുടെ കുത്തക ആയിരിക്കും. (ഉദാ. BSNL in India, etisalat & Due in UAE etc അതുകൂടാതെ വളരെയേറെ സ്വകാര്യ സേവന ദാതാക്കളുമുണ്ട്‌.(udaa. Reliance Communications Infastructure Ltd,Tata Internet Services Ltd. etc in India, T-online in Europe, SBC, Comcast,Verizon in USA )

അപ്പോൾ പറഞ്ഞുവന്നത്‌ നമ്മൾ ISPകളുടെ server കളിലേക്കു connect ചെയ്യപ്പെടുന്നു. ഇവിടെ നിന്നും നമ്മൾ നമ്മുടെ browserൽ type ചെയ്ത website സൂക്ഷിച്ചിരിക്കുന്ന computerലേക്കു connect ചെയ്യുന്നു, അവിടുന്നു data നമ്മുടെ computerഇലേക്കെത്തുന്നു, നമ്മൾ കാണുന്നു! ഈ ലാസ്റ്റ്‌ പാരയിൽ, ഒറ്റവരിയിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ വിശദമായി പറയണമെങ്കിൽ 500 പേജുള്ള ഒരു രണ്ടു പുസ്തകം വേണം! എന്നാലും, നമ്മൂടെ അടുത്ത levelൽ ചെറുതായി പറയാൻ പറ്റുമോന്നു നോക്കാം!

Level 2

കുറച്ചുകൂടി വിശദാംശങ്ങൾ അറിയണമെന്നുള്ളവർക്കു വേണ്ടി.

ഇന്റെർനെറ്റ്‌ നമ്മൾ സാധാരണ ഉപയോഗിക്കുന്നത്‌ websiteകൾ കാണാനും, chat ചെയ്യാനും, mail ചെയ്യാനും, blog എഴുതാനും ഒക്കെയാണ്‌. പക്ഷെ അതിനുമപ്പുറം ഏറെ കാര്യങ്ങൾ ഉണ്ട്‌- അവ IT Professionalഉകൾക്കും, Academicകൾക്കും ഒക്കെ വേണ്ടിയുള്ളതാണ്‌. തൽകാലം അതിലേക്കു കടക്കുന്നില്ല. നമുക്കറിയാവുന്നതിൽ നിന്നും തന്നെ തുടങ്ങാം.

ഇന്റെർനെറ്റുമായി നമുക്ക്‌ ആദ്യ contact വരുന്നത്‌ browser വഴിയാണല്ലോ? അതിനെക്കുറിച്ചൊരൽപ്പം. MS-Word പോലെയോ, Autocad പോലെയോ ഒരു application software ആണു browser എന്നു ലഘുവായി പറയാം. Opera, Mozilla Firefox ,Internet Explorer,Konqueror, Google Chrome,Safari എന്നിവയൊക്കെ ആണു ഇന്നു പ്രചാരത്തിലുള്ള browser കൾ. World wide web എന്ന internetലെ ഏറ്റവും പ്രധാനമായ computer ശൃംഘലയിൽ നിന്നും data ശേഖരിച്ച്‌, രൂപകൽപന ചെയ്യപ്പെട്ടപോലെ നമ്മുടെ computer screenൽ കാണിക്കുക എന്നുള്ളതാണ്‌ ഈ softwareകളുടെ ധർമ്മം.

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക-'രൂപകൽപന ചെയ്യപ്പെട്ടപോലെ' എന്ന വാക്കുകൾ. ഇന്റെർനെറ്റിൽ connect ചെയ്യപ്പെട്ടിരിക്കുന്ന് computerകൾ പലകാര്യങ്ങളിലും വളരെ വ്യത്യസ്ഥമാണ്‌- Hardware എന്നറിയപ്പെടുന്ന അതിന്റെ electronic ഭാഗങ്ങളിലും, ഉപയോഗിക്കുന്ന Operating Systemsലും. അപ്പോൾ, ഇന്റെർനെറ്റിലെ computerകൾക്ക്‌ പരസ്പരം communicate ചെയ്യണമെങ്കിൽ പൊതുവായി അംഗീകരിക്കപ്പെട്ട ഒരു രീതിയും ഒരു പൊതുഭാഷയും ആവശ്യം വരും. ഇത്തരം ഒരു ഭാഷയാണു HTML. അതിന്റെ പുതിയ രൂപമാണു DHTML. HTML ഉപയോഗിച്ചു നിർമ്മിക്കപ്പെട്ട ഒരു ഫയൽ ആണു webpage എന്നറിയപ്പെടുന്നത്‌. നമ്മുടെ worddocument പോലെ ഒരു ഫയൽ-പക്ഷെ ഒരു വ്യത്യാസം; ഫയലിന്റെ extension .html എന്നോ .htm എന്നോ ആയിരിക്കും. programming language ആയ php ഉപയോഗിച്ചു നിർമ്മിച്ച web page ആണെങ്കിൽ അതിനു php extension കാണും, Microsoft company യുടെ പുതിയ technology framework ആയ .net ഉപയോഗിച്ച്‌, Visual Studio .net എന്ന software development tool ഉപയോഗിച്ചു നിർമ്മിച്ച web pageകൾക്ക്‌ .aspx എന്ന extension ആവും ഉണ്ടാവുക.


Company കൾ പല രീതിയിൽ browser softwareകൾ ഉണ്ടാക്കാൻ തുടങ്ങിയാൽ, browser എന്ന ആശയത്തിനു തന്നെ കാര്യമില്ലാതെയാവും. അതുകൊണ്ട്‌, HTMLൽ രീതിയിൽ എഴുതപ്പെട്ട ഡാറ്റ web browserൽ ഏതു രീതിയിൽ കാണിക്കണം എന്നു നിഷ്കർഷ്ക്കാൻ ഒരു സമിതിയുണ്ട്‌- W3C അഥവാ world wide web consortium. (എന്നിട്ടു പോലും Internet Explorer 6പോലെ standard ഇല്ലാത്ത web browserകൾ ഉണ്ടായി എന്നതു വെറെ കാര്യം!)

അപ്പോൾ ഭാഷയുടെ കാര്യത്തിൽ ഒരു തീരുമാനമായി. ഇനി വേണ്ടത്‌, രണ്ട്‌ computer കൾ തമ്മിലോ, computer ശ്രംഘലകൾ തമ്മിലോ പരസ്പരം data കൈമാറാൻ വേണ്ടി വരുന്ന-പൊതുവായി അംഗീകരിക്കപ്പെട്ട- ഒരു രീതിയാണ്‌. ഇത്തരം രീതികളുടെ ഒരു സമാഹാരത്തെ Protocols എന്നു പറയാം. അതെ, മുതിർന്നവരെ കാണുമ്പോൾ ബഹുമാനിക്കണം, MLA യെക്കാണുമ്പോൾ എഴുന്നേറ്റു നിൽക്കണം എന്നൊക്കെ നമ്മൾ മനുഷ്യർക്കിടയിൽ ഉള്ള protocol പോലെ തന്നെ ഒന്ന്!

ശരി, ഇനിയും നമ്മൾ തുടങ്ങിയടത്തേക്കു തന്നെ വരാം. നമുക്കിപ്പോൾ browser എന്താണെന്നറിയാം. അതെങ്ങനെ websiteകൾ കാണിക്കുന്നു (render ചെയ്യുന്നു എന്നു ഇംഗ്ലീഷിൽ പറയും! :-) എന്നും ഒരു ഐഡിയ ആയിട്ടുണ്ടല്ലേ? പക്ഷെ ചോദ്യം അതല്ലല്ലോ? എവിടെയോ ഉള്ള ഒരു computerഇലെ വിവരങ്ങൾ എങ്ങനെ നമ്മുടെ computer ലെ browserൽ തെളിയുന്നു? എന്തൊക്കെയാണു അതിനു പിന്നിൽ പ്രവർത്തിക്കുന്നത്‌?
(to be continued)